22/01/2026
കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരികെ ഏല്പിച്ചു മാതൃകയായി ശ്രീ മഹാദേവ കോളേജിലെ വിദ്യാർത്ഥിനിയും അധ്യാപികയും🥰 ജനുവരി 21 തിയതി വൈക്കം സമൂഹമഠത്തിന്റെ സമീപത്തു നിന്നും കളഞ്ഞു കിട്ടിയ മുക്കാൽ പവനോളം
വരുന്ന സ്വർണാഭരണം BBA വിദ്യാർത്ഥിനി അതുല്യ അജയനും അധ്യാപിക മൈമുനത്തും ചേർന്നു പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും, വൈക്കം മുനിസിപ്പാലിറ്റി ജീവനക്കാരിയായ ശ്രീമതി ലിനി എന്ന ഇറുമ്പയം സ്വദേശിനിയുടെതാണന്ന് പോലീസ് കണ്ടുപിടിക്കുകയും ആഭരണം തിരികെ കൊടുക്കുകയും ചെയ്തു.... ശ്രീമതി ലിനി കോളേജിൽ എത്തി മധുരം നൽകി നന്ദി പ്രകടിപ്പിച്ചു...