03/05/2020
പ്രിയമുള്ളവരേ..,
നമ്മുടെ സഹോദരനാണ് സംഗീത്..2006-2009 കാലയളവിൽ പട്ടാമ്പി കോളേജിൽ ബികോം വിദ്യാർത്ഥി ആയിരുന്നു..കഴിയാവുന്നവർ സഹായിക്കുക..!
പട്ടാമ്പി: പാലക്കാട്, പട്ടാമ്പി പെരുമുടിയൂർ ചെടപുറത്ത് ഇല്ലത്തെ സംഗീത് ഡിലേറ്റഡ് കാർഡിയോമയോപ്പതി (ഡിസിഎം) രോഗം ബാധിച്ച് ചികിത്സക്കുള്ള ചിലവനായി സഹായ ഹസ്തം തേടുന്നു. കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ ഡോ മനോജ് പി നായരുടെ ചികിത്സയിലാണ് സംഗീത് ഇപ്പോൾ. നാലാം വയസ്സിൽ (1990) പഠിക്കുന്ന സമയത്ത് തന്നെ ഹാർട്ട് സർജറി കഴിഞ്ഞതാണ് ഇദ്ദേഹത്തിന്. ഒരു സൈനികൻ ആവണമെന്ന് ആഗ്രഹിച്ച സംഗീത് കോളേജ് പഠനകാലത്ത് മികച്ച NCC കാഡറ്റ് കൂടിയായിരുന്നു. രാജ്യത്തിൻ്റെ റിപ്പബ്ലിക്ക് റിന പരേഡിൽ ഡൽഹിയിൽ പങ്കെടുത്ത വ്യക്തി കൂടിയാണ് ഇദ്ധേഹം.ശാരീരികമായ ഈ അവസ്ഥ കാരണം സംഗീതിന് തൻ്റെ സൈനിക സേവനം എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നതാണ്. 2016 നവംബർ മുതൽ സൗദി അറേബ്യയിലെ ഒരു പ്രാദേശിക സ്ഥാപനത്തിൽ അസി. ഓഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. അതിനിടയ്ക്ക് 2020 ഫെബ്രുവരി 15ന് ആദ്യ ലക്ഷണം എന്നോണം നടക്കുമ്പോൾ പോലും തളർന്നുപോകുകയും, ശ്വസന പ്രശ്നങ്ങളും ഉറങ്ങാൻ കഴിയാതെ വരുകയും ഉണ്ടായി. തുടർന്ന് കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (ഖോബാർ, കെഎസ്എ) ഡോ. മുഹമ്മദ് അൽ മൻസൂരി (സീനിയർ കാർഡിയോളജിസ്റ്റ്) രോഗം നോൺ ഇസ്കെമിക് ഡിലേറ്റഡ് കാർഡിയോമിയോപ്പതി ആണെന്ന് കണ്ടെത്തുകയായിരുന്നു. ഈ അസുഖം ജനിതക സ്വഭാവമുള്ളതാണ്. ഇതേ അസുഖം മൂലമാണ് പിതാവിനെയും, സഹോദരിയെയും സംഗീതിനു നഷ്ടപെട്ടിട്ടുള്ളത്. 2020 ഫെബ്രുവരി 26 ന് തുടർ ചികിത്സക്ക് വേണ്ടി നാട്ടിൽ എത്തിയ ഇദ്ദേഹം കൺസൾട്ടേഷനായി ആശുപത്രിയിൽ പോയി, ഡിസിഎമ്മിനായി തുടർ ചികിത്സ ആരംഭിച്ചു.
ഡോക്ടറുടെ അന്തിമ നിർദ്ദേശം ഇതായിരുന്നു "ഹാർട്ട് ട്രാൻസ്പ്ലാന്റെഷൻ" ശസ്ത്രക്രിയ നടത്തുക എന്നതാണ്. എന്നാൽ ചികിത്സയ്ക്കായി ഏകദേശം 50,00,000 രൂപയിൽ കൂടുതൽ വരും. ആവശ്യമായ തുക വളരെ വലുതായതിനാൽ ഇദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനേക്കാൾ കൂടുതലാണ്. ആയതിനാൽ ഈ റംസാൻ പുണ്യമാസത്തിൽ നിങ്ങളെകൊണ്ട് കഴിയുന്ന സഹായം ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
സംഗീത് മാധവൻ, ചെടപുറത്ത് ഇല്ലം
പെരുമുടിയൂർ (പോസ്റ്റ്) പട്ടാമ്പി
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
+91 7736203677
ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്
NAME : SANGEETH
A/C NO. 4332000100071977
BANK: PUNJAB NATIONAL BANK
BRANCH : PATTAMBI
IFSE : PUNB0433200
Google pay no: 7736203677
================